NRI
മേരിലാൻഡ്: പ്രശസ്ത ടിക്ക്ടോക്ക് താരവും എഎൽഎസ് (ALS) ആക്ടിവിസ്റ്റുമായ ബ്രൂക്ക് എബി (37) അന്തരിച്ചു. മാരകമായ നാഡീവ്യൂഹ രോഗമായ എഎൽഎസിനോടുള്ള (Amyotrophic Lateral Sclerosis) നാല് വർഷത്തെ പോരാട്ടത്തിനൊടുവിൽ ഒക്ടോബർ ഒന്നിനാണ് വിയോഗം.
ടിക്ക്ടോക്കിൽ 3 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന ബ്രൂക്ക്, തന്റെ രോഗാവസ്ഥയെ ഹാസ്യത്തിലൂടെയും ധൈര്യത്തിലൂടെയും ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ലക്ഷക്കണക്കിന് ആളുകളിലേക്ക് ബോധവൽക്കരണം എത്തിച്ചു.
എഎൽഎസ് രോഗബാധിതരെ പരസ്പരം ബന്ധിപ്പിക്കുന്നതിനായി 'ALS Together' എന്ന കൂട്ടായ്മ സ്ഥാപിച്ചു. മികച്ച പ്രവർത്തനങ്ങൾക്ക് 'അഡ്വക്കേറ്റ് ഓഫ് ദി ഇയർ' അവാർഡും നേടിയിട്ടുണ്ട്.
രോഗത്തിന്റെ ഭീകരതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനൊപ്പം, രോഗികളിൽ പ്രതീക്ഷയും ആത്മവിശ്വാസവും പകർന്നാണ് ബ്രൂക്ക് വിടവാങ്ങിയത്.
NRI
ഡാളസ്: റാന്നി മേമുറിയിൽ പരേതനായ പി.കെ. ഡാനിയേലിന്റെ ഭാര്യ മറിയാമ്മ ഡാനിയേൽ (100) അന്തരിച്ചു. പരേത അയിരൂർ പ്ലാങ്കമൺ പഞ്ഞിക്കട്ടിൽ കുടുംബാംഗമാണ്.
ഡാളസ് സെന്റ് പോൾസ് ഇടവക അംഗമായ ഷേർലി ജേക്കബ് പരേതയുടെ മകളാണ്. സംസ്കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക്:ചാണ്ടി ജേക്കബ് ഡാളസ്: 469 688 0168.
District News
നെയ്യാറ്റിന്കര: വിവിധ തലമുറകള്ക്ക് അക്ഷരസുകൃതം സമ്മാനിച്ച നെയ്യാറ്റിന്കരയുടെ സ്വന്തം ആചാര്യമാതൃകവി. വേലപ്പന്നായരുടെ വിയോഗം ജന്മനാടിനു തീരാനഷ്ടമായി. നെയ്യാറ്റിന്കര പൊറ്റയില് വീട്ടില് വേലായുധന്പിള്ളയുടെയും കമലാക്ഷിയമ്മയുടെയും മകനാണ് വിശ്വഭാരതി പബ്ലിക് സ്കൂള് മാനേജിംഗ് ട്രസ്റ്റിയും ചെയര്മാനുമായ വി. വേലപ്പന്നായര്.
ഹിന്ദി സാഹിത്യത്തില് ബിരുദാനന്തര ബിരുദവും ബിഎഡും നേടിയ അദ്ദേഹം 1963 ല് ആദ്യം സ്ഥാപിച്ചത് വിശ്വഭാരതി എന്ന പേരില് ഒരു ഹിന്ദി വിദ്യാലയമായിരുന്നു. മഹാനായ രബീന്ദ്രനാഥ ടാഗോറിന്റെ വിശ്വഭാരതി സർവ്വകലാശാലയുടെ ആശയങ്ങളിൽ ആകൃഷ്ടനായാണ് അദ്ദേഹം വിശ്വഭാരതി എന്ന പേര് സ്ഥാപനത്തിന് നല്കിയത്. ഹിന്ദി പ്രചാര സഭയുടെ ക്ലാസുകള്ക്ക് പുറമേ സമാന്തര വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചപ്പോഴും വിശ്വഭാരതി എന്നു തന്നെയായിരുന്നു ശീര്ഷകം.
അക്കാലത്ത് എൻജിനിയറിംഗ്, മെഡിക്കല് എന്ട്രന്സ് പരീക്ഷാ പരിശീലന ക്ലാസുകള്, അവധിക്കാല ക്ലാസുകള് എന്നിങ്ങനെയുള്ള രീതികള്കൊണ്ടും മികച്ച വിജയശതമാനത്തിന്റെ തിളക്കത്താലും വിശ്വഭാരതി ജില്ലയില് മുന്നിര സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില് ഇടം പിടിച്ചു.
2004 ലാണ് വിശ്വഭാരതി പബ്ലിക് സ്കൂള് പ്രവര്ത്തനം ആരംഭിച്ചത്. സ്കൂളിന്റെ മാനേജിംഗ് ട്രസ്റ്റിയും ചെയര്മാനുമായ അദ്ദേഹം മുടങ്ങാതെ വിദ്യാലയത്തിലെത്തുകയും സ്കൂളിന്റെ പ്രവര്ത്തനങ്ങള്ക്ക് മാര്ഗനിര്ദേശം നല്കുകയും ചെയ്തു. നെയ്യാറ്റിൻകരയിലെ പവിത്രാനന്ദപുരം നഗറിന്റെ നവീകരണം, ജലവിതരണം, വീടുകളുടെ അറ്റകുറ്റപ്പണികൾ, വൈദ്യുതി എത്തിക്കൽ തുടങ്ങിയ പ്രവര്ത്തനങ്ങളില് വിശ്വഭാരതി പല തവണ സജീവമായതിനു പിന്നില് വേലപ്പന്നായര് എന്ന സാമൂഹ്യപ്രതിബദ്ധതയാര്ന്ന മനുഷ്യന്റെ പ്രേരണയുണ്ടായിരുന്നു. പഠന സഹായം, രോഗികള്ക്ക് ചികിത്സാസഹായം എന്നിങ്ങനെ നീളുന്നു മറ്റു പ്രവൃത്തികള്.
വിദ്യാഭ്യാസരംഗത്ത് അവസരം നഷ്ടമായവർക്കും ജീവിതത്തിൽ മുന്നേറാൻ കഴിയുമെന്ന ആത്മവിശ്വാസം നൽകുന്നതിലും വ്യക്തിബന്ധങ്ങളുടെ ഊഷ്മളത കാത്തുസൂക്ഷിക്കുന്നതിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു.
NRI
ഷിക്കാഗോ: പത്തനംതിട്ട- മാത്തുർ വടുതല മേലേതിൽ പരേതരായ വി.ജി. ഡാനിയേലിന്റെയും ചിന്നമ്മ ഡാനിയേലിന്റെയും മകൻ പാപ്പച്ചൻ ഡാനിയേൽ (77) ഷിക്കാഗോയിൽ അന്തരിച്ചു.
ചെങ്ങന്നൂർ പള്ളിത്താഴെത്തിൽ സാറാമ്മ പാപ്പച്ചൻ (കുഞ്ഞുമോൾ) സഹധർമ്മിണിയാണ്. കൃപ വർഗീസ്, കല്പന വർഗീസ്, കെൽവിൻ പാപ്പച്ചൻ എന്നിവർ മക്കളും സിജു വർഗീസ്, ജിജോ വർഗീസ്, ഗ്രേസ് ഡാനിയേൽ എന്നിവർ മരുമക്കളും (എല്ലാവരും ഷിക്കാഗോയിൽ).
ബാബു ഡാനിയേൽ ഷിക്കാഗോ, ജോർജ് ഡാനിയേൽ (ഇന്ത്യ), രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ വികാരി സെന്റ് ജോർജ് ഓർത്തഡോൿസ് ചർച് ഡാളസ് സഹോദരങ്ങളുമാണ്.
സംസ്കാര ശുശ്രുഷയുടെ കൂടുതൽ വിവരങ്ങൾ പിന്നീട്.
District News
അടൂർ: മഹാത്മാ ജനസേവന കേന്ദ്രം അന്തേവാസി പരവൂർ കുറുമണ്ടൽ മൂലയിൽ വീട്ടിൽ യശോധരൻ (60) തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ അന്തരിച്ചു.
2018ൽ അടൂർ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ പൊലിസ് സംരക്ഷണാർഥം അടൂരിലെ മഹാത്മജനസേവന കേന്ദ്രം യാചക പുനരധിവാസ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.
മൃതദേഹം മോർച്ചറിയിൽ. ബന്ധുക്കൾ ആരെങ്കിലും തിരിച്ചറിഞ്ഞ് എത്തിയാൽ സംസ്കാര ചടങ്ങുകൾക്കായി വിട്ടു നല്കുമെന്ന് മഹാത്മാ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.
NRI
ന്യൂയോർക്ക്: പരേതനായ ആകല്ലൂർ വർക്കി മത്തായിയുടെ (ജോയി, NAD, ചുണങ്ങുംവേലി) ഭാര്യ, മറിയാമ്മ മത്തായി (90) ന്യൂയോർക്കിൽ അന്തരിച്ചു. റോക്ലൻഡ് കൗണ്ടിൽ ദീർഘകാലമായി താമസിച്ചുവരുന്നു. മല്ലപ്പള്ളി കാലായിൽ കുടുംബാംഗമാണ്.
മക്കൾ: ഏലിയാമ്മ ജോർജ് (രാജമ്മ) ഗീവർഗീസ് മത്തായി (പ്രകാശ്, പമോണ) തോമസ് മത്തായി (ബാബു,ഡീട്രോയിറ്റ്) റേച്ചിൽ കരയ്ക്കൽ ( ബീന) മരുമക്കൾ : ജോർജ് തോമസ് (അടൂർ,) ഷീല, ഷേർലി, ജോർജ് കരയ്ക്കൽ.
പൊതുദർശനം - ബുധനാഴ്ച കുടുംബാംഗങ്ങൾക്കുള്ള പൊതുദർശനം – വൈകുന്നേരം നാല് മുതൽ 5.30 വരെ, പൊതുദർശനം - വൈകുന്നേരം ആറ് മുതൽ എട്ട് വരെ.
സംസ്കാര ശുശ്രൂഷ – വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ 10 വരെ സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ചിൽ.
St. John’s Orthodox Church 331 Blaisdell Rd., Orangeburg, New York 10962
തുടർന്ന് Garden of Memories, 300 Soldier Hill Road, Township of Washington, New Jersey 07676-ലെ മസോളിയത്തിൽ സംസ്കാരം നടക്കും.
District News
കോഴിക്കോട്: എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ഡോ. ടി. അനിതകുമാരി (63) അന്തരിച്ചു. അര്ബുദരോഗബാധയെ തുടര്ന്ന് ഇന്നലെ രാവിലെ കോഴിക്കോട്ടായിരുന്നു അന്ത്യം. കാലിക്കട്ട് വാഴ്സിറ്റിയില് കൊമേഴ്സ് വിഭാഗം അസി. പ്രഫസറായ മകള് ഡോ. അപര്ണയോടൊപ്പം വാഴ്സിറ്റിക്കു സമീപമാണ് താമസിച്ചിരുന്നത്.
സംസ്കാരം ഇന്ന് രാവിലെ 11.30ന് തിരുവനന്തപുരം ശാന്തികവാടത്തില്. ഭര്ത്താവ്: പരേതനായ സജീവ് രവി (നാഷണല് ഇന്ഷ്വറന്സ് ഡെവലപ്പിംഗ് ഓഫീസര്). അധ്യാപന-ഗവേഷണ മേഖലയില് വ്യക്തിമുദ്ര പതിപ്പിച്ച മലയാളം പ്രഫസറായിരുന്നു അനിതകുമാരി.
കൊല്ലം ശ്രീനാരായണ കോളജ്, ചേര്ത്തല, ചാത്തന്നൂര്, ചേളന്നൂര്, കണ്ണൂര് എസ്എന്. കോളജുകളില് ദീര്ഘകാലം അസോസിയേറ്റ് പ്രഫസറായി പ്രവര്ത്തിച്ചിട്ടുണ്ട്. തുടര്ന്ന് തുഞ്ചത്തെഴുത്തച്ഛന് മലയാള സര്വകലാശാലയില് പ്രഫസറായും സാഹിത്യ ഫാക്കല്റ്റി ഡീനായും പ്രവര്ത്തിച്ചു.
ചലച്ചിത്ര സെന്സര് ബോര്ഡ് അംഗവുമായിരുന്നു. മലയാള തിരക്കഥാ ചരിത്രപഠനത്തിന് യുജിസിയുടെ പോസ്റ്റ്-ഡോക്ടറല് അവാര്ഡും ഫെലോഷിപ്പും നേടിയിട്ടുണ്ട്. പൂന ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില് നിന്ന് ഫിലിം അപ്രിസിയേഷന് കോഴ്സ് പൂര്ത്തിയാക്കി.
മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരം, കേരള യൂണിവേഴ്സിറ്റി യൂണിയന് ചെറുകഥാ പുരസ്കാരം (നാലുതവണ), ഡോ. കെ.എം. ജോര്ജ് സ്മാരക ഗവേഷണ പുരസ്കാരം-2007, മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാര്ഡ്-2007, കേരള യൂണിവേഴ്സിറ്റി യൂണിയന് തായാട്ട് അവാര്ഡ്-1987, കേരള യൂണിവേഴ്സിറ്റി യൂണിയന് നോവല് അവാര്ഡ്-1987 എന്നിവയ്ക്ക് അര്ഹയായിട്ടുണ്ട്. സൂസന്നയ്ക്ക് പറയാനുള്ളത്, ഒരു ഫെമിനിസ്റ്റിന്റെ ദയനീയാവസ്ഥ, സാന്ത്വനത്തിന്റെ സന്ധ്യ, പദ്മരാജന്: സിനിമ, സാഹിത്യം, ജീവിതം, ഭ്രമാത്മകതയുടെ വസന്തങ്ങള് എന്നീ കൃതികള് രചിച്ചിട്ടുണ്ട്.
Kerala
മുഴപ്പിലങ്ങാട്: പ്രശസ്ത ബാലസാഹിത്യകാരനും കലാ-സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യവുമായ ടികെഡി മുഴപ്പിലങ്ങാട് (തൈക്കണ്ടി കുന്നുമ്പ്രത്ത് ദാമോദരൻ -80) അന്തരിച്ചു. കഴിഞ്ഞ18ന് മുഴപ്പിലങ്ങാട്ട് ദേശീയപാത മുറിച്ചു കടക്കവേ ഓമ്നി വാൻ ഇടിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.
മുഴപ്പിലങ്ങാട് പൊതുദർശനത്തിനു ശേഷം ടികെഡി മുഴപ്പിലങ്ങാടിന്റെ സംസ്കാരച്ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ ഇന്നു രാവിലെ11 ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും. ആദരസൂചകമായി മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റേയും പേരിൽ ജില്ലാ കളക്ടർ പുഷ്പചക്രം സമർപ്പിക്കും.
കേരള സാഹിത്യ അക്കാദമി അവാർഡ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, കേരള നാടക സംഗീത അക്കാദമി ഗുരുപൂജ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ച എഴുത്തുകാര നാണ്. കഥാകൃത്ത്, നോവലിസ്റ്റ്, കവി, ബാലസാഹിത്യകാരൻ, ഗാനരചയിതാവ്, നാടക രചയിതാവും സംവിധായകനും, പത്രാധിപർ, പ്രസാധകൻ, പ്രഭാഷകൻ, കലാ പരിശീലകൻ, മേക്കപ്പ്മാൻ തുടങ്ങി സർവ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ടികെഡി വിവിധ വിഭാഗങ്ങളിലായി നൂറോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇവയിൽ പലതും ബെസ്റ്റ് സെല്ലറുകളാണ്. തുറമുഖ വകുപ്പിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന് പിന്നീട് റവന്യു വകുപ്പിൽ ഉദ്യോഗം ലഭിച്ചെങ്കിലും സാഹിത്യം തന്റെ മുഴുസമയ മേഖലയായി തെരഞ്ഞെടുക്കുകയായിരുന്നു.
പതിനേഴാം വയസിൽ എഴുതിത്തുടങ്ങിയ ടികെഡിയുടെ വിവിധ നാടകങ്ങൾ ആകാശവാണിയിലും ദൂരദർശ നിലും സംപ്രേഷണം ചെയ്തിട്ടുണ്ട്.പരേതരായ കണ്ണച്ചാങ്കണ്ടി ശങ്കരൻ -ടി.കെ. കല്യാണി ദന്പതികളുടെ മകനാണ്. ഭാര്യ: പരേതയായ ഉഷ. മക്കൾ: ശ്രീജിത് പ്രസാദ്, ശ്രീസംഗീത, ശ്രീഷിത.
Kerala
പാലക്കാട്: മുൻ മന്ത്രിയും മുതിർന്ന നേതാവുമായ എം.ബി. രാജേഷിന്റെ സഹോദരൻ എം.ബി. ബ്രിജേഷ് അന്തരിച്ചു. അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്.
ചളവറ കൈയിലിയാട്ടെ മാമ്പറ്റപ്പടിയിലെ വസതിയിൽ രാവിലെ 8:30-ഓടെ മൃതദേഹം എത്തിക്കും. തുടർന്ന് പൊതുജനങ്ങൾക്കും ബന്ധുക്കൾക്കും അന്തിമോപചാരം അർപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വീട്ടിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പേട്ട എസ്എൻ നഗർ ഹൗസ് നമ്പർ 55 തുണ്ടുവിളാകത്തെ വീട്ടിൽ രമാദേവി (52) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശാരീരിക അവശതകൾ മൂലമുള്ള വിഷമമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
50 ശതമാനത്തിലേറെ പൊള്ളലേറ്റ രമാദേവി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രോമ ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു മരണം.
ഗിരീശനാണ് ഭർത്താവ്. മക്കൾ: അനുജ, അഞ്ജു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മുട്ടത്തറ മോക്ഷ കവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന് നടക്കും.
NRI
ന്യൂയോർക്ക്: പ്രസിദ്ധ എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി.ടി. പൗലോസ് (79, പുന്നത്തനാട്ടു പുത്തൻ പുരയിൽ തെക്കേടത്തു വീട്) അന്തരിച്ചു.
സാഹിത്യനുള്ള കേരള സെന്ററിന് പുറമെ ഇ-മലയാളിയുടെ അവാർഡ് ജേതാവും പ്രവാസ സാഹിത്യകാരനുമായ പി.ടി. പൗലോസ് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ്.
1968 മുതൽ കാൽ നൂറ്റാണ്ടുകാലം കൽക്കട്ടയിലും പിന്നീട് 15 വർഷം കൊച്ചിയിലും പ്രവർത്തിച്ചു. 2010 മുതൽ ന്യൂയോർക്കിലെ ഫ്രാങ്ക്ളിൻ സ്ക്വയറിൽ താമസിക്കുന്നു. ന്യൂയോർക്ക് സർഗവേദിയുടെ അമരക്കാരിൽ ഒരാളാണ്.
കൽക്കട്ട മലയാളി അസോസിയേഷൻ സ്ഥാപകാംഗവും പ്രസിഡന്റും ബംഗാൾ റാഷണലിസ്റ്റ് അസോസിയേഷൻ സ്ഥാപക സെക്രട്ടറിയുമായിരുന്നു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.
കൽക്കട്ടയിൽ പത്രപ്രവർത്തനം, നാടകം (നടൻ, സംവിധായകൻ) എന്നീ മേഖലകളിൽ സജീവമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ അറിയപ്പെടാത്ത കഥകൾ പുറത്തുവിട്ടതിനെത്തുടർന്ന് വധഭീഷണി നേരിട്ടിട്ടുണ്ട്.
നാടകങ്ങളും കഥകളും ലേഖനങ്ങളുമായി ആറ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. "കുഡോസ്' ആണ് ആദ്യം പ്രസിദ്ധീകരിച്ച നാടകം.
ഭാര്യ: മേരി പൗലോസ്, മകൾ: സ്മിത പോൾ, മരുമകൻ: ജെനു പോൾ.
വെള്ളിയാഴ്ച രാവിലെ 10 മുതൽ 11 വരെ പൊതുദർശനം (കുടുംബാംഗങ്ങൾക്ക് മാത്രം). സംസ്കാരം പാർക്ക് ഫ്യൂണറൽ ഹോം (2175 jericho turnpike ny 11040) തുടർന്ന് ക്രിമേഷൻ ലോംഗ് ഐലൻഡിൽ.
Kerala
കോട്ടയം: പ്രശസ്ത നോക്കുവിദ്യ പാവകളി കലാകാരിയും പത്മശ്രീ പുരസ്കാര ജേതാവുമായ മൂഴിക്കൽ പങ്കജാക്ഷി (പങ്കജാക്ഷി അമ്മ) അന്തരിച്ചു. ഇന്ന് രാവിലെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കോട്ടയം ജില്ലയിലെ മോനിപ്പള്ളി സ്വദേശിനിയാണ്.
പരമ്പരാഗത പാവകളി കലാരൂപത്തിന് നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് 2020-ൽ രാജ്യം പത്മശ്രീ നൽകി ഇവരെ ആദരിച്ചത്. ഫോക് ലോർ അക്കാദമിയുടെ അവാർഡും ഫെല്ലോഷിപ്പും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കേരള ടൂറിസത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഈ പങ്കജാക്ഷി അമ്മയെക്കുറിച്ചുള്ള ആദരസൂചകമായ പരാമർശങ്ങളുണ്ട്.
പതിനൊന്നാം വയസ് മുതൽ പാവകളി രംഗത്ത് സജീവമായിരുന്ന പങ്കജാക്ഷി അമ്മ, ഫ്രാൻസ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ ഈ പരമ്പരാഗത കലാരൂപം അവതരിപ്പിച്ച് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പാവകളി കലാകാരന്മാരായിരുന്ന മാതാപിതാക്കളിൽ നിന്നാണ് ഈ കലയുടെ ആദ്യപാഠങ്ങൾ അഭ്യസിച്ചത്. നോക്കുവിദ്യ പാവകളി എന്ന അപൂർവ കലയെ വരുംതലമുറയ്ക്കായി നിലനിർത്തുന്നതിൽ ഇവർ നിർണായക പങ്കുവഹിച്ചു.
Movies
സംഗീത സംവിധായകനും ഗായകനുമായ എൻ.എ. അലക്സ് (കൊച്ചിൻ അലക്സ്- 82) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ചെന്നൈയിലായിരുന്നു അന്ത്യം. കുണ്ടന്നൂർ നെടുംപറമ്പിൽ കുടുംബാംഗമായ കൊച്ചിൻ അലക്സ് കാലങ്ങളായി ചെന്നൈയിലാണ് താമസം.
1981-ൽ പുറത്തിറങ്ങിയ നീയരികെ ഞാൻ അകലെ എന്ന മലയാള ചിത്രത്തിലൂടെയാണ് സംഗീതസംവിധായകനെന്ന നിലയിൽ അദ്ദേഹം ശ്രദ്ധേയനായത്.
സ്നേഹ സമ്മാനം, ലില്ലിപ്പൂക്കൾ ചുവന്നപ്പോൾ, ജൻമശത്രു, കാമലോല തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകനായിരുന്നു. ഒട്ടേറെ ആൽബങ്ങൾക്കും നാടകഗാനങ്ങൾക്കും ഈണം നൽകുകയും പാടുകയും ചെയ്തിട്ടുണ്ട്.
കെ.ജെ. യേശുദാസ്, വാണി ജയറാം, എസ്.പി ബാലസുബ്രഹ്മണ്യം, എസ്. ജാനകി, സുജാത മോഹൻ, എം.ജി. ശ്രീകുമാർ തുടങ്ങിയ പ്രമുഖ ഗായകർ അദ്ദേഹത്തിന്റെ സംഗീതത്തിൽ പാടിയിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായുള്ള കലൈഞ്ജർ കണ്ണദാസന്റെ പ്രമുഖ നാടകട്രൂപ്പിലും ഇദ്ദേഹം ഏറെനാൾ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ലില്ലി (ലളിത). മക്കൾ: എ. വിമൽ ആന്റണി, എൻ.എ. രാജീവ് സോളമൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ചെന്നൈയിൽ.
Movies
ജുറാസിക് പാർക്ക് സിനിമകളില് ഡോ. അലൻ ഗ്രാൻഡ് എന്ന കഥാപാത്രത്തിലൂടെ ആരാധകർക്ക് പ്രിയങ്കരനായി മാറിയ ഹോളിവുഡ് നടൻ സാം നീൽ (78) അന്തരിച്ചു.
അർബുദബാധിതനായിരുന്നെങ്കിലും അതിൽ നിന്നും മുക്തനായെന്ന് അദ്ദേഹം ഏപ്രിലിൽ അറിയിച്ചിരുന്നു. എന്നാൽ പെട്ടെന്നായിരുന്നു സാമിന്റെ അന്ത്യം.
2023-ൽ സ്റ്റേജ് ത്രീ ആൻജിയോ ഇമ്മ്യൂണോബ്ലാസ്റ്റിക് ടി-സെൽ ലിംഫോമ (ഒരു തരം രക്തത്തിലെ അർബുദം) സ്ഥിരീകരിച്ചതിനെത്തുടർന്ന് സാം നീൽ ഒരു വർഷത്തോളം കീമോതെറാപ്പിക്ക് വിധേയനായിരുന്നു.
മൂന്നാം ഘട്ട കാൻസർ ചികിത്സ പൂർത്തിയാക്കിയ ശേഷം താൻ രോഗമുക്തനായെന്ന് ഏപ്രിലിൽ താരം അറിയിച്ചിരുന്നു.
ജുറാസിക് പാർക്ക് കൂടാതെ ദി പിയാനോ, ഡെഡ് കാം, ദി ഹണ്ട് ഫോർ റെഡ് ഒക്ടോബർ തുടങ്ങിയ പ്രശസ്ത സിനിമകളിലും, പീക്കി ബ്ലൈൻഡേഴ്സ് പോലുള്ള ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
NRI
ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ കലാസാംസ്കാരിക പ്രവർത്തകനായിരുന്ന റോളി ചാക്കോ(50) അന്തരിച്ചു. ബ്ലാൻചാർട്ട്സ്ടൗൺ കറീസ് വേൾഡ് ജീവനക്കാരനായിരുന്നു.
നാട്ടിൽ വച്ചായിരുന്നു അന്ത്യം. ചങ്ങനാശേരി നെടുംകുന്നം സ്വദേശിയാണ്. ഭാര്യ സ്മിത, മക്കൾ: റിയ, റോൺ.
പരേതനു വേണ്ടി പ്രത്യേക പ്രാർഥനയും വിശുദ്ധ കുർബാനയും തിങ്കളാഴ്ച രാത്രി എട്ടിനു ഡബ്ലിൻ ഹൻഡ്സ്ടൗൺ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ദേവാലയത്തിൽ നടക്കും.
NRI
ഡാളസ്: ഡാളസ് മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്ന ബ്രിജിൽ ഫിലിപ്പ് മാത്യു (45) അന്തരിച്ചു.
പൊതുദർശനം തിങ്കളാഴ്ച രാത്രി ഏഴ് മുതൽ എട്ട് വരെ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോം 13005 Greenville Avenue, Dallas, TX 75243-ൽ നടക്കും.
സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ 10.30ന് അതേ സ്ഥലമായ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോമിൽ നടക്കും. തുടർന്ന് റെസ്റ്റ്ലാൻഡ് മെമ്മോറിയൽ പാർക്കിൽ സംസ്കാരം നടത്തപ്പെടും.
സംസ്കാര ശുശ്രൂഷയ്ക്കുശേഷം കാൽവറി പെന്തക്കോസ്തൽ ചർച്ച്, 725 W Arapaho Rd., Richardson, TX 75080-ൽ അനുശോചന സമ്മേളനവും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ബ്രിജിൽ ഫിലിപ്പ് മാത്യുവിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേർന്ന് മലയാളി സമൂഹം ആദരാഞ്ജലികൾ അർപ്പിക്കുന്നു.
NRI
കൊല്ലം: പുത്തൂർ കാരിക്കൽ പ്ലാക്കാല ഹെബ്രോൺ വീട്ടിൽ തങ്കച്ചൻ യോഹന്നാൻ (82) അന്തരിച്ചു. ഇന്ത്യൻ എയർഫോഴ്സിലെയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെയും മുൻ ഉദ്യോഗസ്ഥനാണ്.
സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച നടക്കും. മൃതദേഹം രാവിലെ ഒമ്പതിന് ഭവനത്തിൽ എത്തിക്കുന്നതും ഉച്ചയ്ക്ക് ഒന്നിന് ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്.
തുടർന്ന് കാരിക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ സംസ്കാരം നടത്തുന്നതാണ്.
ഭാര്യ: കുഞ്ഞുമോൾ തങ്കച്ചൻ (കടമ്പനാട് പുല്ലാഞ്ഞിവിള കുടുംബാംഗം). മക്കൾ: ഫിലിപ്പ് തങ്കച്ചൻ ന്യൂ ജഴ്സി (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന പ്രതിനിധി), അലക്സാണ്ടർ തങ്കച്ചൻ, ഫിലഡൽഫിയ (സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് അംഗം).
മരുമക്കൾ: അനിത ഫിലിപ്പ് (ട്രസ്റ്റി, സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, മൗണ്ട് ഒലീവ്), ആൻ ജേക്കബ് (ഫിലഡൽഫിയ).
hashtagmediacreationൽ ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. (https://youtube.com/live/26q0nUPLC68?feature=share).
കൂടുതൽ വിവരങ്ങൾക്ക്: 8606888649.
NRI
അറ്റ്ലാന്റാ: അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തെ ലൗറെൻസ് വിൽ ബ്രദ്രൻ അസംബ്ലി അംഗമായ ഷൈൻ വില്യംസിന്റെ ഭാര്യ ലവ്ലി ഷൈൻ (53) അന്തരിച്ചു.
ശ്വാസകോശ കാൻസറിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. മക്കൾ സ്റ്റെഫി, സ്റ്റീഫൻ.
പൊതുദർശനം വെള്ളിയാഴ്ചയും സംസ്കാര ശുശ്രൂഷ ശനിയാഴ്ചയും നടക്കും.
NRI
ഷിക്കാഗോ: എടത്വ പള്ളിപ്പറമ്പിൽ ഫിലോമിന ആന്റണി (58) ഷിക്കാഗോയിൽ അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ കത്തീഡ്രലിൽ.
പരേത ഷിക്കാഗോ എഡ്വേർഡ് ഹൈൻസ് ജൂണിയർ മിലിട്ടറി വിഎ ഹോസ്പിറ്റലിൽ നഴ്സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ഭർത്താവ്: ആന്റണി വർഗീസ് (അന്തോനിച്ചൻ). മക്കൾ: ഡോ.സ്റ്റെഫി ആന്റണി, ഡോ. ഡൊമിനിക് ആന്റണി (ഷിക്കാഗോ). മരുമകൻ: ദീപു ജോസ് (ഷിക്കാഗോ).
Kerala
കോഴിക്കോട്: ക്രൈസ്തവ യുവജന പ്രസ്ഥാനമായ ജീസസ് യൂത്തിന്റെ സ്ഥാപകാംഗവും ഈശോസഭാംഗവുമായ ഫാ. ഏബ്രഹാം പള്ളിവാതുക്കൽ എസ്ജെ ( 86) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മലാപ്പറമ്പ് ക്രൈസ്റ്റ് ഹാള് പള്ളിയില്.
വാര്ധക്യസഹജമായ അസുഖങ്ങളെത്തുടര്ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കോഴിക്കോട് ക്രൈസ്റ്റ് ഹാള് ജെസ്യൂട്ട് ഹൗസിലാണ് അന്തരിച്ചത്. ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ ആദ്യകാല ആനിമേറ്റർമാരിൽ ഒരാളെന്ന നിലയിൽ അദ്ദേഹം തന്റെ പൗരോഹിത്യ ശുശ്രൂഷയുടെ ഭൂരിഭാഗവും യുവജന സുവിശേഷവത്കരണം, വിശ്വാസ രൂപീകരണം എന്നിവയ്ക്കായി നീക്കിവച്ചു.
ജീസസ് യൂത്ത് പ്രസ്ഥാനത്തെ സഭയ്ക്കുള്ളിൽ ഒരു ഊർജസ്വലമായ ശക്തിയായി രൂപപ്പെടുത്താൻ നിര്ണായക ഇടപെടല് അദ്ദേഹം നടത്തിയിരുന്നു. 1939 ഡിസംബര് 11ന് ആലപ്പുഴ ജില്ലയിലെ കരുവാറ്റയിൽ പരേതരായ ചെറിയാന്-അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു.
പരേതരായ എം.സി. ജോസഫ്, എം.സി. നൈനാന്, സിസ്റ്റര് സ്കോളാസ്റ്റിക്ക എസ്ഡി, സിസ്റ്റര് ജെര്ത്രൂഡ് ഹോളിക്രോസ്, സിസ്റ്റര് മേരിഗ്രേസ് എഫ്സിസി, സിസ്റ്റര് മേരി ഡൊളോറസ് സെന്റ് ജോസഫ്സ് ലയണ്സ് എന്നിവരാണ് സഹോദരങ്ങള്.
1958 മേയ് 17ന് ഈശോസഭയില് ചേര്ന്നു. 1971 മാര്ച്ച് 15ന് പൗരോഹിത്യം സ്വീകരിച്ചു. പട്ടുവം ഹോളിഫാമിലി ഇടവകയില് സഹവികാരിയായിട്ടായിരുന്നു ശുശ്രൂഷാജീവിതം ആരംഭിച്ചത്.
Kerala
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു(85) അന്തരിച്ചു. കലാകൗമുദി വാരിക എഡിറ്റർ, കേരള കൗമുദി ദിനപത്രം ഡെപ്യൂട്ടി എഡിറ്റർ എന്ന നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം പ്രസ്ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ സോഫ്റ്റ്വെയർ - മൾട്ടിമീഡിയ സ്ഥാപനങ്ങളിലൊന്നായ ഇൻവിസ് മൾട്ടിമീഡിയ ഫൗണ്ടർ-ചെയർമാനാണ്.
പട്ടം വൃന്ദാവന് ഗാര്ഡന്സിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.
NRI
ബർലിൻ: ചങ്ങനാശേരി പുഴവാത് ചങ്ങംകരി പരേതനായ സി.എം ഏബ്രഹാമിന്റെ (അപ്പച്ചൻ) മകൻ മോൻസ് ഏബ്രഹാം (72) ജർമനിയിൽ അന്തരിച്ചു.
സംസ്കാരം ജൂൺ 22 ന് തിങ്കളാഴ്ച ജർമ്മൻ സമയം ഉച്ചയ്ക്ക് 1.30 ന് ലോറഹ് സെന്റ് ബോണിഫാറ്റിയൂസ് ദൈവാലയ സെമിത്തേരിയിൽ. ഭാര്യ ഗ്രേസി കുറവിലങ്ങാട് മറ്റത്തിൽ കുടുംബാംഗം.
മക്കൾ: ടിസ, ടീന, ടിമോ. മരുമക്കൾ: ജാൻ (ജർമ്മനി), ക്ളൈൻഡിക് (ജർമ്മനി).കൊച്ചുമകൻ: ജോൺ മാത്യു ബവർ.
സഹോദരങ്ങൾ: ഫിൽസ് എഴുതനവലിയിൽ (ജർമ്മനി), ആൻ്സ് വലിയപ്ലാക്കൽ (ചെന്നൈ), എൽസ് മൈക്കാടൻ (ജർമ്മനി), സിനു പുതുപ്പള്ളി (വിയന്ന), ജോമോൻ ചങ്ങതേരി സിഎംഎ ഫർണിച്ചർ & സ്റ്റീൽസ്, റെസി കുന്നുതൊട്ടിയിൽ (വിയന്ന).
International
ലണ്ടൻ: ലോകപ്രശസ്ത ബ്രിട്ടീഷ് ചിത്രകാരൻ ഡേവിഡ് ഹോക്നി (88) അന്തരിച്ചു. ആറു പതിറ്റാണ്ടു നീണ്ട കരിയറിനിടെ ചിത്രകലാരംഗത്ത് ഒട്ടേറെ വിപ്ലവാത്മക പരീക്ഷണങ്ങൾ നടത്തിയിരുന്നു.
1937ൽ ബ്രാഡ്ഫോർഡിൽ ജനിച്ച ഹോക്നി ബ്രാഡ്ഫോർഡ് കോളജിലും ലണ്ടനിലെ റോയൽ കോളജ് ഓഫ് ആർട്ടിലുമാണ് കലാപഠനം പൂർത്തിയാക്കിയത്. അറുപതുകളിൽ അമേരിക്കയിലെ ലോസ് ആഞ്ചലസിലേക്കു കുടിയേറി.
പോപ് ആർട്ടിനു പ്രചാരമുണ്ടായിരുന്ന കാലത്ത് നിറങ്ങളും വീക്ഷണകോണും (പേഴ്സ്പെക്റ്റീവ്) സംബന്ധിച്ച് ചിത്രകലാ രംഗത്തു നിലനിന്നിരുന്ന പരന്പരാഗത രീതികൾ അട്ടിമറിക്കുന്ന കലാസൃഷ്ടികൾ ഹോക്നിയിൽനിന്നു പുറത്തുവന്നു. ഫോട്ടോഗ്രഫിയിൽ അഭിനിവേശം കയറിയ അദ്ദേഹം ഫോട്ടോഗ്രാഫുകൾ കൂട്ടിച്ചേർത്ത് ഫോട്ടോകൊളാഷുകളും സൃഷ്ടിക്കാൻ തുടങ്ങി.
2005ലാണ് ബ്രിട്ടനിലേക്കു മടങ്ങിയത്. പോർട്രെയ്റ്റുകളും ഒട്ടേറെ പാനലുകളിൽ തീർക്കുന്ന പ്രകൃതിദൃശ്യങ്ങളും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. ആധുനിക സാങ്കേതികവിദ്യകളെ അംഗീകരിച്ചിരുന്ന ഹോക്നി ഐഫോണിലും ചിത്രങ്ങൾ വരച്ചിരുന്നു.
ബ്രിട്ടീഷ് രാജകുടുംബം പലവട്ടം നൈറ്റ് പദവി നല്കി ആദരിക്കാൻ ശ്രമിച്ചെങ്കിലും ഹോക്നി നിരസിച്ചുവെന്നാണു റിപ്പോർട്ട്. എലിസബത്ത് രാജ്ഞിയുടെ പോർട്രെയ്റ്റ് വരയ്ക്കാനുള്ള ക്ഷണവും അദ്ദേഹം തള്ളിക്കളഞ്ഞു.
International
ബാങ്കോക്ക്: തായ്ലൻഡിൽ മൂന്നു വർഷം അബോധാവസ്ഥയിൽ തുടർന്ന ബജ്രകിതിയബ രാജകുമാരി (47) അന്തരിച്ചു. തായ്ലൻഡ് രാജാവായ വാജിറലോംഗ്കോണിന്റെ ഏഴു മക്കളിൽ മൂത്തയാളാണ്.
2022 ഡിസംബറിൽ നായകളുമായി സമയം ചെലവഴിക്കുന്നതിനിടെ കുഴഞ്ഞുവീണ രാജകുമാരി പിന്നീട് ബോധം വീണ്ടെടുത്തില്ല. അണുബാധയെത്തുടർന്ന് ഹൃദയമിടിപ്പിലുണ്ടായ വ്യത്യാസമാണ് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞത്.
അമേരിക്കയിലെ കോർണൽ യൂണിവേഴ്സിറ്റിയിൽ പഠിച്ച രാജകുമാരി അഭിഭാഷകയായിരുന്നു.
യുഎൻ അംബാസഡർ, ഓസ്ട്രിയൻ അംബാസഡർ തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. 2021ൽ വാജിറലോംഗ്കോൺ രാജാവിന്റെ അംഗരക്ഷക മേധാവിയായി ഉയർത്തപ്പെട്ടു.
Movies
ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകൻ പി.ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. മകൻ മനോജിന്റെ അകാല വിയോഗത്തിന് പിന്നാലെ ഭാരതിരാജയുടെ ആരോഗ്യം മോശമായിരുന്നു.
തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. ഗ്രാമീണ കഥകൾക്ക് പുനർനിർവചനം നൽകുകയും നിരവധി പുതിയ കലാകാരന്മാരെ സിനിമയിലേക്ക് കൊണ്ടുവരികയും ചെയ്ത സംവിധായകനാണ് അദ്ദേഹം.
ആറ് തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. 2004-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 1977 ൽ പതിനാറ് വയതിനിലെ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഭാരതിരാജ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
2020-പുറത്തിറങ്ങിയ 'മീണ്ടും ഒരു മര്യാദൈ' എന്ന സിനിമയാണ് അദ്ദേഹം അവസാനം സംവിധാനം ചെയ്തത്. അന്നക്കൊടി (2013), ബൊമ്മലാട്ടം(2009), കൺകളാൽ കൈതുചെയ് (2004), ഈര നിലം (2003), കടൽ പൂക്കൾ (2001), താജ്മഹാൽ (1999), അന്തിമന്താരൈ (1996), കരുത്തമ്മാ (1995), പചുമ്പൊൻ (1995) തുടങ്ങി നിരവധി സിനിമകളുടെ സംവിധായകനാണ്.
2013-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറിയുടെ ചെയർമാനായിരുന്നു. മോഹൻലാൽ ചിത്രമായ 'തുടരും' എന്ന സിനിമയിൽ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിൽ ഭാരതിരാജ എത്തിയിരുന്നു.
NRI
ജിദ്ദ: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ അന്തരിച്ചു. നിലമ്പൂർ പൂക്കോട്ടുംപാടം പാറക്കപാടം സ്വദേശി കരിക്കാട്ട് ഭാസ്കരൻ (60) ആണ് മരിച്ചത്.
സ്ട്രോക്ക് ബാധിച്ചതിനെ തുടർന്ന് ഒരാഴ്ച മുമ്പാണ് ഭാസ്കരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് പതിറ്റാണ്ടായി ജിദ്ദയിൽ പ്രവാസിജീവിതം നയിച്ചുവരികയായിരുന്നു.
വേലുക്കുട്ടി - പത്മാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: ബീന. മക്കൾ: ശരത്ത്, കാവ്യ. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Sports
ഹെർസ്റ്റണ് (ഓസ്ട്രേലിയ): മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ജോണ് മക്ലീന് (80) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്നു. 1978- 79 കാലഘട്ടത്തിൽ ഓസ്ട്രേലിയയ്ക്കുവേണ്ടി നാല് ടെസ്റ്റും രണ്ട് ഏകദിനവും അദ്ദേഹം കളിച്ചു.
കീപ്പർ റോളിൽ 354 ക്യാച്ചുകളും 31 സ്റ്റന്പിംഗുകളും ഉൾപ്പെടെ 385 പുറത്താക്കലുകളുമായി മക്ലീന് ഫസ്റ്റ് ക്ലാസ് കരിയർ പൂർത്തിയാക്കി.
Sports
ലണ്ടൻ: മുൻ ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മൈക്ക് സ്മിത്ത് (92) അന്തരിച്ചു. എംജെകെ എന്ന് അറിയപ്പെടുന്ന ബാറ്റർ ഇംഗ്ലണ്ടിനായി 50 ടെസ്റ്റുകൾ കളിച്ചു. 25 തവണ ടീമിനെ നയിച്ചു.
1958ൽ ന്യൂസിലൻഡിനെതിരേ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു. 1972ൽ ഓസ്ട്രേലിയയ്ക്കെതിരേയാണ് അവസാന ടെസ്റ്റ് കളിച്ചത്.
NRI
ദമാം: ദമാം ദല്ലാമേഖലയിലെ സാമൂഹ്യപ്രവർത്തകനും നവയുഗം സാംസ്കാരികവേദി കോതരിയ യുണിറ്റ് മുൻ സെക്രട്ടറിയുമായ റഷീദ് പെരുമ്പാവൂരിന്റെ (48) അപ്രതീക്ഷിത മരണം ദമാമിലെ മലയാളി പ്രവാസിസമൂഹത്തെ ദുഃഖത്തിലാഴ്ത്തി.
ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് സുഹൃത്തുക്കൾ റഷീദിനെ ആദ്യം ദാർഅൽസിഹ ആശുപതിയിലും പിന്നീട് സൗദി ജർമൻ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. അവിടെ അഡ്മിറ്റ് ചെയ്തെങ്കിലും ഹൃദയാഘാതം മൂലം അദ്ദേഹം മരണമടയുകയായിരുന്നു.
എറണാകുളം പെരുമ്പാവൂർ വെറ്റിലപ്പാറ പിണ്ടിമനയിൽ മൈലങ്കൽ വീട്ടിൽ അബ്ദുൾ അസീസിന്റെയും നാച്ചി അസീസിന്റെയും മകനായ റഷീദ്, കഴിഞ്ഞ 22 വർഷത്തോളമായി പ്രവാസിയാണ്. ദമാം കൊദറിയയിൽ സ്റ്റീൽ ബിസിനസ് നടത്തുന്ന സ്ഥാപനത്തിലാണ് സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നത്.
നവയുഗം സാംസ്കാരികവേദിയുടെ ആദ്യകാലങ്ങൾ മുതൽ ദമാം കൊദറിയ യൂണിറ്റിന്റെ പ്രവർത്തനങ്ങളുമായി സജീവമായി നിലയുറപ്പിച്ച റഷീദ് ഒരു മികച്ച സംഘടകനായി ശ്രദ്ധേയനായിരുന്നു.
സനു മഠത്തിൽ സ്മാരക ക്രിക്കറ്റ് ടൂർണമെന്റ് അടക്കമുള്ള പല നവയുഗം പരിപാടികൾ സംഘടിപ്പിക്കുന്നതിൽ മുൻനിരയിൽ റഷീദ് ഉണ്ടായിരുന്നു.
നിലവിൽ നവയുഗം ദല്ലാ മേഖല കമ്മിറ്റി അംഗമായിരുന്നു. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധാലുവായ, കൃത്യമായി വ്യായാമമൊക്കെ ചെയ്തിരുന്ന ആളായിരുന്നു റഷീദ് എന്നത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരു വിടവാങ്ങൽ സഹപ്രവർത്തകർക്ക് ഉൾക്കൊള്ളാൻ ഇനിയും കഴിഞ്ഞിട്ടില്ല.
സജിത ആണ് ഭാര്യ. നഴ്സിംഗ് വിദ്യാർഥി റസ്വിൻ, പ്ലസ് ടു വിദ്യാർഥി ഫിദ ഫാത്തിമ, എൽകെജി വിദ്യാർഥി റയാൻ എന്നിവരാണ് മക്കൾ.
നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നിയമനടപടികൾ നടന്നു വരുന്നു. റഷീദിന്റെ സ്പോൺസറും ഒരു സഹോദരനും പിന്തുണയുമായി കൂടെയുണ്ട്.
ഊർജസ്വലനായ ഒരു സാമൂഹ്യപ്രവർത്തകനെയാണ് റഷീദിന്റെ മരണത്തോടെ നഷ്ടമായത് എന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു. റഷീദിന്റെ മരണത്തിൽ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.
Sports
സിഡ്നി: ഓസ്ട്രേലിയന് പുരുഷ ടെന്നീസ് ഇതിഹാസം മാല് ആന്ഡേഴ്സണ് (91) അന്തരിച്ചു. ഡേവിസ് കപ്പ് രണ്ട് തവണ നേടിയ താരമാണ്.
ടെന്നീസില്നിന്നു റിട്ടയര് ചെയ്തശേഷം മെന്ററായി. പാറ്റ് റാഫ്റ്റര് അടക്കമുള്ളവരുടെ മെന്ററായിരുന്നു. റാഫ്റ്റര് പിന്നീട് ലോക ഒന്നാം നമ്പറായി.
യുഎസ് ഓപ്പണ് സ്വന്തമാക്കുന്ന സീഡില്ലാത്ത ആദ്യതാരമാണ് മാല് ആന്ഡേഴ്സണ്. 1957ല് ആയിരുന്നു ആന്ഡേഴ്സണ് യുഎസ് ഓപ്പണ് സ്വന്തമാക്കിയത്. ഓസ്ട്രേലിയന് ഓപ്പണ് ഫൈനല് രണ്ടുതവണ (1958, 1972) കളിച്ചു.
NRI
ഡിട്രോയിറ്റ്: മിഷിഗൺ സെന്റ് ജോൺസ് മാർത്തോമ്മാ ഇടവക വികാരി റവ.ഫാ. സാൻജോ പി. വർഗീസിന്റെ പിതാവും മാർത്തോമ്മാ സഭയിലെ സുവിശേഷകനുമായിരുന്ന വർഗീസ് ജോർജ് (69) അന്തരിച്ചു.
തെള്ളിയൂർ ഷാലേം മാർത്തോമ്മാ ഇടവകാംഗമാണ്. കാരമല എബനേസർ ഇടവകയുടെ സുവിശേഷകനായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
സന്നദ്ധ സുവിശേഷ സംഘം മല്ലപ്പള്ളി ഈസ്റ്റ് സെന്റർ മുൻ ഓർഗനൈസർ, സന്നദ്ധ സുവിശേഷ സംഘം മുൻ ഭദ്രാസന സെക്രട്ടറി, ഭദ്രാസന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മാർത്തോമ്മാ സഭയുടെ അഭയം പദ്ധതി വിജയകരമാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് തെള്ളിയൂർ മാർത്തോമ്മാ പള്ളിയിൽ.
കൂടുതൽ വിവരങ്ങൾക്ക്: 586 366 1731.
District News
കളമശേരി: കേരള എൻജിഒ യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി, കളമശേരി അൽഫിയ നഗർ എആർഎ 167 എയിൽ താമസിക്കുന്ന എൻഎഡി റോഡ് എൽബിഎസ് സെന്ററിനു സമീപം പുളിയാന വീട്ടിൽ പി കെ കേശവൻ (89 ) അന്തരിച്ചു. സംസ്കാരം നടത്തി.
കോട്ടയം പനച്ചിക്കാട് സ്വദേശിയാണ്. നാട്ടകം പോളിടെക്നിക്കിൽ സർവീസ് ജീവിതം ആരംഭിച്ച് 1992ൽ കളമശേരി പോളിടെക്നിക്കിൽ നിന്ന് വിരമിച്ചു. ലോവർ ഗ്രേഡ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. 1976ൽ സംഘടന കേരള എൻജിഒ യൂണിയനിൽ ലയിച്ചു. പിന്നീട് കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി ആയി പ്രവർത്തിച്ചു.
സിവിൽ സർവീസിലെ എണ്ണമറ്റ സമര പോരാട്ടങ്ങളിൽ ജീവനക്കാരെ സംഘടിപ്പിക്കാൻ നേതൃത്വം നൽകി. ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (എഫ്എസ്ഇടിഒ) രൂപീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
സർവീസിൽ നിന്ന് വിരമിച്ച ശേഷം കളമശേരിയിൽ സ്ഥിരതാമസമാക്കി സിപിഎമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരികയായിരുന്നു. കളമശേരി ലോക്കൽ സെക്രട്ടറി, ഏരിയ കമ്മിറ്റിയംഗം, പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹി ചുമതലകൾ വഹിച്ചു.
ഭാര്യ: കമലമ്മ (മുൻ പ്രധാനാധ്യാപിക പള്ളിലാങ്കര ഗവ. എൽപി സ്കൂൾ). മകൻ: അരവിന്ദ് (ബിസിനസ്). മരുമകൾ: സുനുമോൾ.
Kerala
പത്തനംതിട്ട: വാഹനാപകടത്തിൽ നടൻ സന്തോഷ് കെ.നായർ വിടവാങ്ങി. രാവിലെ ആറരയോടെ അടൂർ ഏനാത്ത് എംസി റോഡിൽ ആണ് സംഭവം.
സന്തോഷും ഭാര്യ രാജലക്ഷ്മിയും സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം തെറ്റി എതിരെ വന്ന പാഴ്സൽ ലോറിയിൽ ഇടിച്ചാണ് അപകടമെന്ന് പോലീസ് അറിയിച്ചു. ഉടനെ അടൂരിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു.രാജലക്ഷ്മിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
വാഹനമോടിച്ച സന്തോഷ് ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹിറ്റായി ഇപ്പോൾ തിയേറ്ററിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന മോഹിനിയാട്ടമാണ് അവസാന സിനിമ.
NRI
ഡാളസ്: ഡാളസിൽ അന്തരിച്ച പള്ളിപ്പാട് കടയ്ക്കൽ പരേതരായ കോശിയുടെയും പെണ്ണമ്മ കുര്യന്റെയും മകൾ സാറാമ്മ ജോർജിന്റെ (അമ്മിണി) പൊതുദർശനവും സംസ്കാരവും ഇന്ന്. അന്തരിച്ച പതിയൂർ കണ്ണിമേൽ പുത്തൻവീട്ടിൽ ജോർജിന്റെ ഭാര്യയാണ് പരേത.
മക്കൾ: കെ.ജി. ജോൺ (ബിജു), ബിനു കെ. ജോർജ്. മരുമക്കൾ: ഡെൻസി, ഗീന.സഹോദരങ്ങൾ: കുര്യൻ കോശി, തമ്പി കുര്യൻ, റവ. ഫാദർ അലക്സാണ്ടർ ജെ. കുര്യൻ (വാഷിംഗ്ടൺ ഡിസി), ലില്ലി കുര്യൻ.
പൊതുദർശനവും സംസ്കാര ശുശൂഷയും വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ 12 വരെ സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ്പള്ളിയിൽ. തുടർന്ന് ഓക് ഗ്രോവ് മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ സംസ്കാരവും നടക്കും.
NRI
ആനിക്കാട്/ഡബ്ലിൻ: അയർലൻഡ് മലയാളിയും നാടകരചയിതാവും സംഘാടകനും എഴുത്തുകാരനുമായ രാജു കുന്നക്കാടിന്റെ സഹോദരൻ റോയിസ് മാത്യു കുന്നക്കാട്ട് (57) അന്തരിച്ചു. കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ലിസി മുത്തോലി തെങ്ങും തോട്ടത്തിൽ കുടുംബാംഗം. മകൻ: ജസ്റ്റിൻ റോയിസ് (യുകെ).
മറ്റു സഹോദരങ്ങൾ: വത്സമ്മ പൗലോസ്, കൊടോപ്പറമ്പിൽ (ആർപ്പൂക്കര), പരേതനായ ജോയി മാത്യു (ഉടുമ്പൻചോല), ലൈലമ്മ ജോസഫ് കളപ്പുരക്കൽ (അയർലൻഡ്), ഫാ. റ്റോമി മാത്യു എസ്ഡിബി (വെസ്റ്റ് ബംഗാൾ), സുനിൽ, അനിൽ.
റോയിസ് മാത്യുവിന്റെ വിയോഗത്തിൽ അയർലൻഡിലെ സാമൂഹിക സാംസ്കാരിക മേഖലയിലുള്ളവർ അനുശോചനം രേഖപ്പെടുത്തി.
NRI
ഡെസ് പ്ലെയിൻസ് (ഷിക്കാഗോ): ഷിക്കാഗോ മാർത്തോമ്മാ ചർച്ചിലെ ഏരിയ 3 അംഗവും കുറ്റപ്പുഴ ജെറുസലേം മാർത്തോമ ഇടവകാംഗവുമായ കൊച്ചുപറമ്പിൽ ടി. ജോൺ (ജോൺ കെ. തോമസ് - തങ്കച്ചായൻ, 83) ഷിക്കാഗോയിൽ അന്തരിച്ചു.
പരേതരായ കെ.പി. തോമസിന്റെയും സാറാമ്മ തോമസിന്റെയും മകനാണ്. ഭാര്യ: മറിയാമ്മ ജോൺ. മക്കൾ: തോമസ് ജോൺ, ഷീന മാത്യു (ഭർത്താവ്: ഷിജി മാത്യു), സ്റ്റാഷ് ജോൺ. കൊച്ചുമക്കൾ: യൂദാ മാത്യു, അറിയാന മാത്യു.
പരേതയായ സാറാമ്മ ഡാനിയൽ (തിരുവല്ല), കെ.ടി. ഫിലിപ്പോസ് (കൊച്ചി), പരേതനായ തോമസ് കെ. തോമസ് (യു.എസ്), ഫിലിപ്പോസ് തോമസ് (യു.എസ്), കെ.ടി. മാത്യു (തിരുവല്ല), സഖറിയ തോമസ് (യു.എസ്), ജേക്കബ് തോമസ് (യു.എസ്) എന്നിവരാണ് സഹോദരങ്ങൾ.
പൊതുദർശനവും സംസ്കാര ശുശ്രൂഷകളും തിങ്കളാഴ്ച ഷിക്കാഗോ മാർത്തോമ്മാ പള്ളിയിൽ (The Chicago Mar Thoma Church, 240 Potter Road, Des Plaines, IL 60016) വച്ച് നടക്കും
രാവിലെ 09:00 - 10:00: പൊതുദർശനം. 10:00 - 11:00: ശുശ്രൂഷയുടെ ഒന്നും രണ്ടും ഭാഗങ്ങൾ. 11:00 - 11:30: പൊതുദർശനം. 11:30: ശുശ്രൂഷയുടെ മൂന്നാം ഭാഗം.
തുടർന്ന് ഉച്ചയ്ക്ക് 12ന് നീൽസിലുള്ള മേരിഹിൽ കാത്തലിക് സെമിത്തേരിയിൽ (Maryhill Catholic Cemetery, 8600 N Milwaukee Ave, Niles, IL 60714) സംസ്കാരം നടക്കും.
ലൈവ് സ്ട്രീമിംഗ് ലിങ്ക്: <https://www.youtube.com/live/SkZXgbYaoRQ?si=vUmqH5dYR7is8yh2>
NRI
ബെർലിൻ: ജർമനിയിലെ ഷോൺസ്റ്റാട്ട് സന്യാസ സഭാംഗവും എറണാകുളം - അങ്കമാലി അതിരൂപതയിലെ മഞ്ഞപ്ര അയ്യമ്പുഴ കൊല്ലക്കോട് ഇടവകാംഗവുമായ ഫാ. ജിജു കിലക്കന്റെ (47) വിയോഗം ജർമൻ മലയാളി സമൂഹത്തിന് തീരാനോവായി.
ട്രെയിനപകടത്തിലാണ് ഫാ. ജിജു കിലക്കൻ മരിച്ചത്. ആദ്യം ജർമനിയിലായിരുന്ന ഫാ. ജിജു ഒരു വർഷം മുമ്പ് തിരിച്ചുവന്നിട്ട് ഈസ്റ്റർ കഴിഞ്ഞാണു തിരികെ പോയത്.
അപകടം നടന്നത് ഇങ്ങനെ:
തിങ്കളാഴ്ച വൈകുന്നേരം 5.15ഓടെയായിരുന്നു സംഭവം. മ്യൂണിക്കിലെ ഷാബിംഗ് - വെസ്റ്റ് നോർഡ് - ഫ്രീഡ്ഹോഫ് യുബാൻ സ്റ്റേഷനിലുണ്ടായ അപകടത്തിലാണ് ഫാ. ജിജുവിന് ദാരുണാന്ത്യം സംഭവിച്ചത്.
പ്ലാറ്റ്ഫോമിൽ നിന്നിരുന്ന ഫാ. ജിജു ബാൻ വരുന്നത് കണ്ട് അതിൽ കയറാൻ തയാറെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി പാളത്തിലേക്ക് വീഴുകയും സ്റ്റേഷനിലേക്ക് വന്ന ട്രെയിൻ ഇടിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹം അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മ്യൂണിക്ക് ട്രാഫിക് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ഫാ. ജിജുവാണെന്ന് സ്ഥിരീകരിച്ചത്.
സ്നേഹനിധിയായ വൈദികൻ
സൗമ്യമായ പെരുമാറ്റം കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജർമനിയിലെ മലയാളി വൈദികർക്കിടയിലും വിശ്വാസികൾക്കിടയിലും അദ്ദേഹം പ്രിയങ്കരനായിരുന്നു.
പുഞ്ചിരിക്കുന്ന മുഖത്തോടെ വിശ്വാസികളെ ചേർത്തുപിടിച്ചിരുന്ന അദ്ദേഹത്തിന്റെ വേർപാട് മലയാളി സമൂഹത്തിന് വലിയ നോവായി മാറി.
ജർമൻ ഭാഷാ പഠനം പൂർത്തിയാക്കി സഭാനടപടികളിൽ സജീവമാകാൻ തയാറെടുക്കുന്നതിനിടെയാണ് ഈ ദുരന്തം.
ജീവിതരേഖയും സേവനങ്ങളും
സഭ: ഷോൺസ്റ്റാട്ട് സന്യാസ സഭാംഗം.
പൗരോഹിത്യം: കേരളത്തിലെയും കർണാടകയിലെയും പഠനത്തിന് ശേഷം 2008 ഒക്ടോബർ 25ന് വൈദികനായി അഭിഷിക്തനായി.
സേവനങ്ങൾ: കേരളത്തിലെ വിവിധ ഇടവകകളിൽ സേവനം ചെയ്ത ശേഷം ഷോൺസ്റ്റാട്ട് വൈദികരുടെ കീഴിലുള്ള "ജീവാമൃത ബോയ്സ് ഹോമിൽ' നാല് വർഷത്തോളം സേവനമനുഷ്ഠിച്ചു. നിർധനരായ കുട്ടികളുടെ ഉന്നമനത്തിനായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു.
അക്കാദമിക് മികവ്: മലയാളം ഭാഷയിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം മേരിമാതാ ഷോൺസ്റ്റാറ്റ് അക്കാദമിയിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചു. 2018 മുതൽ 2023 വരെ സെമിനാരി റെക്ടറായും പ്രവർത്തിച്ചു.
ജർമനിയിലെത്തിയത്: 2023 സെപ്റ്റംബർ 21നാണ് ഫാ. ജിജു ജർമനിയിൽ എത്തിയത്. ബോണിൽ നിന്ന് ജർമൻ ഭാഷാ പഠനം ആരംഭിച്ച് സി വൺ ലെവൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
മ്യൂണിക്കിലെ സെന്റ് ലൈം ഇടവകയിലെ പാസ്റ്ററൽ ടീമിൽ പാർട്ട് ടൈം ജോലി ചെയ്യവെയാണ് അപകടം സംഭവിച്ചത്.
കുടുംബം
കൊല്ലക്കോട് കിലുക്കൻ പരേതനായ കെ.വി. ജോസഫിന്റെയും മേരി ജോസഫിന്റെയും മകനാണ് ഫാ. ജിജു. സഹോദരങ്ങൾ: വിജി ജോയി, ബിജു കിലുക്കൻ (ഇരട്ട സഹോദരൻ), സിസ്റ്റർ ബിന്ദു കിലക്കൻ (എഫ്എച്ച്ജിഎസ്).
മൃതദ്ദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ജർമനിയിലെ ഇന്ത്യൻ എംബസിയുടെയും മ്യൂണിക്ക് കോൺസുലേറ്റിന്റെയും സഭാധികൃതരുടെയും നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.
വിശുദ്ധ കുർബാന:
ഫാ. ജിജുവിന്റെ ആത്മശാന്തിക്കായുള്ള വിശുദ്ധ കുർബാന തിങ്കളാഴ്ച വൈകുന്നേരം നാലിന് മ്യൂണിക്കിലെ Zu den hl. Zwölf Aposteln Kirche, Schrobenhausner str.1 80686 München പള്ളിയിൽ നടക്കും.
NRI
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം തിരൂർ സ്വദേശി പഴയ പുത്തൻ വീട്ടിൽ അലി അക്ബർ (58) റിയാദിലെ അൽഖർജിൽ അന്തരിച്ചു. തിരൂർ അരിക്കഞ്ചിറ പരേതനായ കുഞ്ഞുമുഹമ്മദ് - ഫാത്തിമ ദമ്പതികളുടെ മകനാണ്.
കഴിഞ്ഞ 33 വർഷത്തിലേറെയായി അൽഖർജ് മലഫിൽ ബൂഫിയ ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സ തേടിയിരുന്നു.
തുടർചികിത്സയ്ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി തയാറെടുക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. അൽഖർജിൽ ഡ്രൈവറായി ജോലി ചെയ്യുന്ന സഹോദരൻ റൂമിലെത്തി വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ അനക്കമില്ലാത്തതിനെ തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കേളി അൽഖർജ് ഏരിയ മലഫ് യൂണിറ്റ് അംഗമായിരുന്നു. സഹോദരങ്ങൾ ഷുക്കൂർ, മുജീബ് (ഇരുവരും അൽഖർജിൽ ജോലി ചെയ്യുന്നു). ഏക സഹോദരി സജീന. ഭാര്യ: സാബിറ, മൂന്ന് മക്കൾ.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് കേളി കലാ സാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
NRI
അർലിംഗ്ടൺ: ദീർഘകാലമായി അർലിംഗ്ടണിൽ താമസിച്ചിരുന്ന ചിന്നമ്മ യോഹന്നാൻ (87) അന്തരിച്ചു. പരേതനായ കെ.ജി. യോഹന്നാനാണ് ഭർത്താവ്. മക്കൾ: റെജി യോഹന്നാൻ കോട്ടായിൽ (ഭാര്യ: ബീന), സാറമ്മ യോഹന്നാൻ (ഭർത്താവ്: ജോൺ സാം).
സംസ്കാര ശുശ്രൂഷകൾ: പരേതയുടെ സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ 10ന് ഇർവിംഗിലെ IPC എബനേസർ ചർച്ചിൽ (1927 Rosebud Dr, Irving, TX 75060) നടക്കും.
ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം സൗത്ത്ലാൻഡ് മെമ്മോറിയൽ പാർക്കിൽ (1204 SW 3rd St, Grand Prairie, TX 75051) സംസ്കരിക്കും.
തത്സമയ പ്രക്ഷേപണം പ്രൊവിഷൻ ലൈവ് ടിവിയിൽ ലഭ്യമാണ്.
NRI
ആലക്കോട്: നെല്ലിപ്പാറ പെരികലത്താംകുഴി പി.ടി. തോമസ് (ജോസ് 73) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് നെല്ലിപ്പാറ ഹോളി ഫാമിലി ദേവാലയത്തിൽ. ഭാര്യ അന്നമ്മ (മോളി) നടൂപറമ്പിൽ കുടുംബാംഗം.
മക്കൾ ജിനു പി. തോമസ് (ഡെപ്യൂട്ടി ജനറൽ മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക് ബംഗളൂരു), ജിനീഷ് തോമസ് (എംഒഎച്ച് സലാല ഒമാൻ), ജിൻസ് തോമസ് (ഫിനാൻസ് മാനേജർ വില്യംസ് ലീ എറണാകുളം).
മരുമക്കൾ: ടി.പി. പ്രിയ (കാനഡ), മഞ്ജു തോമസ് (ഒമാൻ), പി.കെ. പ്രവീണ (എച്ച്ഡിഎഫ്സി ബാങ്ക് തളിപ്പറമ്പ്).
NRI
പത്തനാപുരം: പിടവൂർ വേങ്ങൽ മണപ്പുറത്ത് സാറാമ്മ ചെറിയാൻ (88) അന്തരിച്ചു. പരേത മാവേലിക്കര ഷോപ്പിൽ പീടികയിൽ കുടുംബാംഗമാണ്.
സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് പിടവൂർ ശാലേം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
ഭർത്താവ്: ഫാ. വി.ഐ. ചെറിയാൻ. മക്കൾ: മിനി ചെറിയാൻ, ബ്ലെസി മാത്യു, ജിമോൻ (സൗദി). മരുമക്കൾ: ചാക്കോ മാത്യു (ദുബായി), തേവലപ്പുറത്ത് മാലിക്, മനു മോഷ് വർഗീസ് നെല്ലിക്കുന്നേൽ.
Kerala
കോട്ടയം: ഉഴവൂര് സെന്റ് സ്റ്റീഫന്സ് കോളജ് മുന് പ്രിന്സിപ്പലും കേരള എക്സ്പ്രസ് കണ്സൾട്ടന്റ് എഡിറ്ററും എഴുത്തുകാരനുമായ പ്രഫ. ബാബു തോമസ് പൂഴിക്കുന്നേല് (68) അന്തരിച്ചു.
1981 മുതല് ഉഴവൂര് സെന്റ് സ്റ്റീഫന്സ് കോളജില് മലയാളം അധ്യാപകന്, മലയാള വിഭാഗം മേധാവി, തുടര്ന്ന് പ്രിന്സിപ്പല്, കോട്ടയം ബിസിഎം കോളജ് മലയാള വിഭാഗം മേധാവി എന്നീ നിലകളില് 34 വര്ഷത്തെ അധ്യാപന ജീവിതം.
2016 മുതല് കോട്ടയം പൗരസ്ത്യ വിദ്യാപീഠത്തില് (വടവാതൂര് മേജര് സെമിനാരി) വിസിറ്റിംഗ് പ്രഫസറായിരുന്നു. കോട്ടയം അതിരൂപത പിആര്ഒ, ക്നാനായ കത്തോലിക്കാ കോണ്ഗ്രസ് സെക്രട്ടറി, കെസിവൈഎല് കോട്ടയം അതിരൂപത പ്രസിഡന്റ്, കെസിവൈഎല്. ഡയറക്ടര്, എംജി യൂണിവേഴ്സിറ്റി മലയാളം ബോര്ഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ നിലകളില് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ക്നാനായക്കാരുടെ കല്യാണപ്പാട്ടുകള്, വഴക്കവും പൊരുളും, സഫലം സൗഹൃദം സഞ്ചാരം, നവോഥാനം: പാഠവും പാഠാന്തരങ്ങളും, സ്വര്ണച്ചാമരം തുടങ്ങി അഞ്ചു പുസ്തകങ്ങള് രചിച്ചിട്ടുണ്ട്. നിരവധി ദേശീയ, അന്തർദേശീയ സമ്മേളനങ്ങളിൽ പ്രഭാഷകരനായിരുന്നു.
ബിസിഎം കോളജ് റിട്ട. അധ്യാപിക പ്രഫ. വത്സ പൂഴിക്കുന്നേലാണ് ഭാര്യ (താമരക്കാട് മേക്കര കുടുംബാംഗം). മക്കള്: ഡോ. ആതിര (ദുബായ്), അനഘ (അമേരിക്ക). മരുമക്കള്: അജയ് വാലേല്, ജെയ്സ് കിഴക്കടശേരില്. സംസ്കാരം പിന്നീട്.
NRI
ഹൂസ്റ്റൺ: മാവേലിക്കര പൈനുംമൂട് ജോൺസൺ വില്ലയിൽ സാമുവേൽ ജോണിന്റെയും സിസിലിക്കുട്ടി സാമുവേലിന്റെയും മകൾ സിനു.സി. സാമുവേൽ (49) അന്തരിച്ചു. ഭർത്താവ്: നരേന്ദർ റെഡ്ഡി (റെയ്), മക്കൾ: നേഹ, ജയ്.
ഉപരിപഠനാർഥം 2000ലാണ് സിനു അമേരിക്കയിലെത്തിയത്. ന്യൂയോർക്ക്, കണക്ടികട്ട്, ഷിക്കാഗോ തുടങ്ങിയ നഗരങ്ങളിൽ ജോലി ചെയ്തുവരികയായിരുന്നു.
ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ.ഫാ. രാജേഷ് കെ. ജോൺ സഹോദരി ഭർത്താവാണ്.
സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ 8.30 മുതൽ 10.30 വരെ St. Mary’s Malankara Orthodox Church,9915 Belknap Road, Sugar Land, TX 77498ൽ.
തുടർന്ന് 12ന് സൗത്ത് പാർക്ക് സെമിത്തേരിയിൽ സംസ്കാരം നടക്കും (South Park Funeral Home & Cemetery, 1310 N Main St, Pearland, TX 77581).
ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകൾ
Funeral Link: https://www.youtube.com/live/bQyfR_g42FY?si=2SYvgTqEL8Vc89yu.
Cemetery Link: https://www.youtube.com/live/W0zPjYvYqgA?si=7peVMJfzc9lB9l1g.
കൂടുതൽ വിവരങ്ങൾക്ക്: ടാജി - 479 270 9106, ഗോഡ്ലി - 914 519 8911, യാഡ്ലി - 914 519 8793.
NRI
ഹൂസ്റ്റൺ: റാന്നി ഈട്ടിച്ചുവട് എബനേസർ എച്ച്എസ് റിട്ട. അധ്യാപകൻ ഈട്ടിച്ചുവട് ചേകോട്ട് ഇലഞ്ഞാന്ത്രമണ്ണിൽ (പേരങ്ങാട്ട് കുടുംബം) മത്തായി തോമസ് (ബേബിസാർ - 91) അന്തരിച്ചു.
സംസ്കാര ശുശ്രൂഷകൾ
സംസ്കാരം ശനിയാഴ്ച രാവിലെ ഏഴിന് ഭവനത്തിൽ കൊണ്ടുവരുന്നതും ശേഷം 12ന് സംസ്കാര ശുശ്രൂഷ പൂഴിക്കുന്ന് ഐപിസി എബനേസർ ചർച്ചിന്റെ നേതൃത്വത്തിൽ നടത്തപെടുന്നതുമാണ്.
ഭാര്യ: ചെല്ലമ്മ മത്തായി (റാന്നി കടവുപുഴ എംടി എൽപി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ്) കായംകുളം കൈതോലിൽ കുടുംബാംഗമാണ്.
മക്കൾ: ഷേർലി (ന്യൂയോർക്ക്), ഷൈനി (ന്യൂയോർക്ക്), സ്റ്റാൻലി മാത്യു (ഹൂസ്റ്റൺ), ആശ (ന്യൂയോർക്ക്). മരുമക്കൾ: ബിജി (ന്യൂയോർക്ക്), അജു (ന്യൂയോർക്ക്), ഷൈനി (ഹൂസ്റ്റൺ), ബിനിൽ (ന്യൂയോർക്ക്).
സഹോദരികൾ: പരേതയായ ഏലിയാമ്മ വർഗീസ് (തെലിഞ്ഞേലിൽ, മാരാമൺ), മറിയാമ്മ എബ്രഹാം (കാനഡ).
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക്: https://www.youtube.com/live/aan6FkdA75s?si=D99ZBBtUllR3UUe_.
കൂടുതൽ വിവരങ്ങൾക്ക്: (91) 9988994722 (ഇന്ത്യ), (91) 9656643404 (ഇന്ത്യ).
NRI
പാലാ: വയലാ പാണൂച്ചിറ പി.ഒ. ഔസേപ്പ് (എടാട്ടേൽ പാപ്പച്ചൻ - 92) അന്തരിച്ചു. വയലാ സർവീസ് സഹകരണ ബാങ്ക് പ്രഥമ സെക്രട്ടറിയായിരുന്നു പി.ഒ. ഔസേപ്പ്. ന്യൂജഴ്സി റിവർവെയ്ൽ നിവാസിയും സിപിഎയുമായ ബാബു ജോസഫ് മകനാണ്,
മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് വയലായിലെ വസതിയിൽ എത്തിക്കുന്നതും ഭവനത്തിലെ ശുശൂഷകൾക്ക് ശേഷം ബുധനാഴ്ച രാവിലെ 10.30ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്നുള്ള ശുശ്രുഷകൾ കുറവിലങ്ങാട് വയലാ സെന്റ് ജോർജ് ദേവാലയത്തിലും ശേഷം സംസ്കാരം പള്ളി സെമിത്തേരിയിലും നടത്തപ്പെടും,
ഭാര്യ പരേതയായ ചിന്നമ്മ എടാട്ടേൽ. മക്കൾ - ജോയി ജോസഫ് (ജോയൽ ഏജൻസീസ് വയലാ), ബാബു ജോസഫ് (ന്യൂജഴ്സി, യുഎസ്എ), ജോഷി കാളികാവ് സൂസൻ (യുകെ).
മരുമക്കൾ - ടെസി എടാട്ടേൽ കടപ്പൂര്, റൂബി നെടിയ കാലായിൽ കുറുമുള്ളൂർ (യുഎസ്എ), എൽസമ്മ കളപ്പുരയ്ക്കൽ കാട്ടാം പാക്ക്, ജോൺ തുരുത്തിപ്പള്ളിൽ കാക്കൂർ (യുകെ).
കൂടുതൽ വിവരങ്ങൾക്ക് - 201 403 1176.
Sports
വെൽസ്: ഒരു ഒളിന്പിക് ഗെയിംസിൽ മൂന്ന് മെഡലുകൾ നേടിയ ആദ്യ ബ്രിട്ടീഷ് വനിതയും മുൻ ഒളിന്പിക് ലോംഗ് ജന്പ് ചാന്പ്യനുമായ മേരി റാൻഡ് (86) അന്തരിച്ചു. യുകെയിലെ വെൽസിൽ 1940ൽ ആയിരുന്നു മേരി റാൻഡിന്റെ ജനനം.
1964ലെ ടോക്കിയോ ഒളിന്പിക്സിൽ റാൻഡ് ലോംഗ് ജന്പിൽ സ്വർണവും പെന്റാത്തലണിൽ വെള്ളിയും 4ഃ100 മീറ്റർ റിലേയിൽ വെങ്കലവും നേടിയിരുന്നു.
ടോക്കിയോയിൽ 6.76 മീറ്റർ ചാടിയാണ് റാൻഡ് ലോംഗ് ജന്പിൽ ലോക റിക്കാർഡ് സ്ഥാപിച്ചത്.
പെന്റാത്തലണിൽ തന്റെ ആദ്യ റിക്കാർഡ് സ്ഥാപിക്കുന്പോൾ മേരി റാൻഡിന്റെ പ്രായം 17 വയസായിരുന്നു. ഏതാനും ആഴ്ചകൾക്കുശേഷം കാർഡിഫിൽ നടന്ന കോമണ്വെൽത്ത് ഗെയിംസിൽ ലോംഗ് ജന്പിൽ വെള്ളി മെഡല് നേടി.
International
പാരീസ്: മുൻ ഫ്രഞ്ച് പ്രധാനമന്ത്രി ലയണൽ ജോസ്പിൻ (88) അന്തരിച്ചു. തൊഴിൽ സമയം ആഴ്ചയിൽ 35 മണിക്കൂറായി നിജപ്പെടുത്തിയ സോഷ്യലിസ്റ്റ് പ്രധാനമന്ത്രിയായിരുന്നു ജോസ്പിൻ. 1997ൽ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായ ജോസ്പിൻ 2002വരെ പദവിയിൽ തുടർന്നു.
യാഥാസ്ഥിതികനായ പ്രസിഡന്റ് ജാക് ഷിറാക്കിന്റെ കീഴിൽ വിശാല ഇടതുപക്ഷ സർക്കാരിനെ അദ്ദേഹം നയിച്ചു. പ്രധാനമന്ത്രിയെന്ന നിലയിൽ, ബ്രിട്ടൻ അക്കാലത്ത് സ്വീകരിച്ച സ്വതന്ത്ര വിപണി പരിഷ്കാരങ്ങളിലേക്കു ഫ്രഞ്ച് ഇടതുപക്ഷം മാറുന്നതിനെ ജോസ്പിൻ ചെറുത്തു.
ലൈംഗികന്യൂനപക്ഷങ്ങൾ, സ്വവർഗ ദമ്പതികൾ എന്നീ വിഭാഗങ്ങൾക്ക് സിവിൽ യൂണിയനുകൾ സ്ഥാപിച്ചു. ആഴ്ചയിലെ ജോലി സമയം 39 മണിക്കൂറിൽനിന്ന് 35 മണിക്കൂറായി കുറച്ചത് അദ്ദേഹത്തിന്റെ ഭരണകാലത്തെ സുപ്രധാന തീരുമാനമായിരുന്നു.
2002ലെ പ്രസിഡന്റ് വോട്ടെടുപ്പിന്റെ ആദ്യ റൗണ്ടിൽ ലെ പെന്നിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിനു ശേഷം അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ചു.
International
റോം: പ്രമുഖ് ഇറ്റാലിയൻ രാഷ്ട്രീയ നേതാവ് ഉംബർട്ടോ ബോസി (84) അന്തരിച്ചു. നോർത്തേൺ ലീഗ് പാർട്ടി സ്ഥാപകനായ ബോസി ഇറ്റാലിയൻ രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാവാണ്.
യൂറോപ്യൻ യൂണിയന്റെ കടുത്ത വിമർശകനായിരുന്ന അദ്ദേഹം 1990കളിൽ ഇറ്റാലിയൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്നു.
Kerala
പയ്യന്നൂര്: നാടക-സംഗീത സംവിധായകനും കഥാപ്രസംഗ പരിശീലകനുമായ പയ്യന്നൂര് കാരയിലെ എം.പി. രാഘവന് (78) അന്തരിച്ചു.
തബലയിലൂടെയും ഹാര്മോണിയത്തിലൂടെയും ശ്രദ്ധേയനായ ഇദ്ദേഹം പിന്നീട് സംഗീത സംവിധായകനായും നാടകഗാന സംവിധായകനായും നാടക സംവിധായകനായും കഥാപ്രസംഗ പരിശീലകനായും പ്രശസ്തി നേടി.
ആകാശവാണി കോഴിക്കോട് നിലയത്തില് ഇദ്ദേഹം നിരവധി ഗാനങ്ങള്ക്ക് സംഗീത സംവിധാനം നിര്വഹിച്ചു. പ്രസിദ്ധ സംഗീത സംവിധായകന് കെ. രാഘവന് തുഞ്ചന് നാടകോത്സവത്തില് അവതരിപ്പിച്ച ജി. ശങ്കരപ്പിള്ളയുടെ ഭരതവാക്യം എന്ന നാടകത്തിന്റെ സംഗീത സംവിധാനത്തിന് നല്ല സംഗീത സംവിധായകനുള്ള അവാര്ഡും ലഭിച്ചിരുന്നു.
ഈയിടെ മുന് മന്ത്രി ജി. സുധാകരന് എഴുതിയ ഞാന് എൻജിനിയര്, കണ്ണീര് ശില എന്നീ കവിതകള്ക്ക് സംഗീതം നല്കുകയും മന്ത്രിയുടെ ഗണ്മാനായ രാജേഷ് പാടുകയും ചെയ്തത് സാമൂഹ്യ മാധ്യമങ്ങളില് വൈറലായിരുന്നു.
തൃക്കരിപ്പൂര് കുന്നച്ചേരി സ്വദേശിയായിരുന്ന എം.പി. രാഘവന് ആദ്യകാലത്ത് ബീഡി തൊഴിലാളിയും കല്പ്പണിക്കാരനുമായിരുന്നു. പിന്നീട് ഇടവേളകളിൽ സംഗീതം ഗുരുക്കന്മാരിൽനിന്ന് അഭ്യസിക്കുകയായിരുന്നു.
ഭാര്യ: പദ്മാവതി. മക്കള്: പുഷ്പ (കുഞ്ഞിമംഗലം), ദീപ (വടകര), രഞ്ജിത്ത്, ശ്രീജിത്ത്. സഹോദരങ്ങള്: നാരായണി (നടക്കാവ്), തമ്പായി (തങ്കയം).
Kerala
പയ്യന്നൂര്: അരനൂറ്റാണ്ടിലേറെക്കാലം സംഗീതമുള്പ്പെടെയുള്ള കലകള്ക്കായി ജീവിതം ഉഴിഞ്ഞുവച്ച പയ്യന്നൂര് കാരയിലെ എം.പി. രാഘവന് വിടവാങ്ങി.
ശ്രോതാക്കളുടെ മനം കവര്ന്ന തബലയുടെ താളപ്പെരുക്കത്തിലൂടെയും ഹാര്മോണിയത്തിലുതിര്ത്ത ശ്രുതിമുറിയാത്ത ഈണങ്ങളിലൂടെയും ശ്രദ്ധേയനായ ഇദ്ദേഹം പിന്നീട് സംഗീത സംവിധായകനായും നാടകഗാന സംവിധായകനായും നാടക സംവിധായകനായും കഥാപ്രസംഗ പരിശീലകനായുമൊക്കെ മാറുകയായിരുന്നു.
തൃക്കരിപ്പൂര് കുന്നച്ചേരി സ്വദേശിയായിരുന്ന എം.പി. രാഘവന് ബീഡി തൊഴിലാളിയായും കല്പ്പണിക്കാരനുമായാണ് ജീവിതമാരംഭിച്ചത്. ഒഴിവുനേരങ്ങളില് കരിമ്പില് കുഞ്ഞമ്പു, കണ്ണൂര് കുഞ്ഞിരാമന് ഭാഗവതര് എന്നിവരില്നിന്നുമാണ് സംഗീതത്തിന്റെ രാഗ-താള-ലയങ്ങളുടെ മാസ്മരികതകളിലേക്ക് ഇദ്ദേഹമെത്തിയത്.
കൂട്ടത്തില് തബല പഠിക്കുവാനും രാഘവന് സമയം കണ്ടെത്തി. അങ്ങനെയാണ് ആദ്യകാലങ്ങളില് അദ്ദേഹം തബലിസ്റ്റ് രാഘവനായി അറിയപ്പെട്ടത്. കഠിനാധ്വാനത്തോടൊപ്പം ഒഴിവുനേരങ്ങളിലെ സംഗീതപഠനമാണ് ഉത്തരമലബാറിനു മികച്ച സംഗീത സംവിധായകനെ ലഭിക്കാനിടയാക്കിയത്.
ഇദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങള് ആകാശവാണിയിലെ ലളിതഗാന പരിപാടികളില് നിറഞ്ഞുനിന്ന കാലഘട്ടമുണ്ടായിരുന്നു. പിന്നീട് എം.പി. രാഘവന് എന്ന സംഗീതജ്ഞനെ നാടകലോകത്തിനു പരിചയപ്പെടുത്തിയത് മുന്കാല നാടക സംവിധായകന് വേമ്പു അന്നൂരും അദ്ദേഹത്തിന്റെ ശിഷ്യനായ എം.ടി. അന്നൂരുമായിരുന്നു.
സംഗീതോപകരണങ്ങളിലുള്ള പരിജ്ഞാനമാണ് ഇദ്ദേഹത്തെ മികച്ച സംഗീത സംവിധായകനാക്കി മാറ്റിയത്. എഴുപതുകളുടെ അന്ത്യത്തിലാണ് കാരയില് കുഞ്ഞമ്പു എഴുത്തച്ഛന് കലാസമിതിയുടെ വിശുദ്ധപാപം എന്ന നാടകം ഇദ്ദേഹം സംവിധാനം ചെയ്തത്. അതിലെ ഗാനങ്ങള് ചിട്ടപ്പെടുത്തിയതും ഇദ്ദേഹമായിരുന്നു.
പില്ക്കാലത്ത് എം.ടി. അന്നൂര് സംവിധാനം ചെയ്ത നാടകങ്ങളുടെ സംഗീതം കൈകാര്യം ചെയ്തിരുന്നതും ഇദ്ദേഹമായിരുന്നു. വിശ്വരൂപം, താളവട്ടം, തുളസിവനം, ശ്രുതിലയം, ദുഃഖ ഗായത്രി, കുമ്പസാരം, മൂതേവി തെയ്യം, വിരല്പ്പാടുകള് തുടങ്ങിയ ജനപ്രിയ നാടകങ്ങളെ ആകര്ഷകമാക്കാന് പിന്നണിയില് എം.പി. രാഘവന്റെ സംഗീതമുണ്ടായിരുന്നു.
നാടകാവതരണത്തോടൊപ്പം സംഗീതോപകരണങ്ങളുടെ പശ്ചാത്തലത്തില് നാടകത്തിലെ ഗാനങ്ങളാലപിക്കുന്ന രീതിയായിരുന്നു മുന്കാലങ്ങളില്. അതിനാല്ത്തന്നെ നാടകപ്രേമികളുടെ മനസില് ഹാര്മോണിയത്തിനു പിന്നിലിരിക്കുന്ന ഇദ്ദേഹത്തിന്റെ രൂപമാണ് നിറഞ്ഞുനിന്നിരുന്നത്. സംസ്ഥാനതല മത്സരങ്ങളില് കഥാപ്രസംഗത്തിന് ഒന്നാം സ്ഥാനം നേടുന്ന പ്രതിഭകളെ വാര്ത്തെടുക്കാന് ഇദ്ദേഹത്തിനു കഴിഞ്ഞു. ഇതിലൂടെ നൂറുവയസ് പിന്നിടുന്ന കഥാപ്രസംഗ കലയ്ക്ക് ഉണര്ത്തുപാട്ടാകാനും ഇദ്ദേഹത്തിന് സാധിച്ചു.
പേരും പെരുമയും ഉണ്ടായിരുന്നെങ്കിലും കഷ്ടതകളുടെ കയ്പുനീര് നുണഞ്ഞുള്ള ജീവിതയാത്രയായിരുന്നു ഇദ്ദേഹത്തിന്റേത്. ഇതിനിടയിലും കലോപാസനയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച ഈ അനുഗ്രഹീത കലാകാരന് അര്ഹിക്കുന്ന അംഗീകാരങ്ങളോ സഹായങ്ങളോ ഇതുവരെ ലഭിച്ചില്ലെന്നതാണ് ദുഃഖകരം.
NRI
തിരുവനന്തപുരം: കൽട്രോൺ റിട്ട. ജനറൽ മാനേജർ നാരങ്ങാനം കണ്ടംകുളത്ത് കെ.എ. ബെഞ്ചമിൻ (പാപ്പച്ചൻ, 73) കാര്യവട്ടത്തെ വസതിയിൽ അന്തരിച്ചു.
സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച് (ഫാർമേഴ്സ് ബ്രാഞ്ച്) വൈദീകൻ റവ. റോയ് തോമസിന്റെ പിതൃസഹോദരനും ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവകാംഗം സൂസൻ വർഗീസിന്റെ സഹോദരനുമാണ് പരേതൻ
മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടിന് കാര്യവട്ടത്തെ വസതിയിൽ പൊതുദർശനത്തിന് കൊണ്ടുവരും. രാവിലെ 10ന് വസതിയിൽ നടക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ശ്രീകാര്യം ബഥേൽ മാർത്തോമ്മാ പള്ളിയുടെ നാലാഞ്ചിറ സെമിത്തേരിയിൽ സംസ്കാരം നടക്കും.
ഭാര്യ: അന്നമ്മ ബെഞ്ചമിൻ. മക്കൾ: ഡോ. അഞ്ജു, എബി. മരുമകൻ: ഡോ. നിജോ.
കൂടുതൽ വിവരങ്ങൾക്ക്: റവ റോയ് തോമസ് - 253 653 0689.
NRI
ഡിട്രോയിറ്റ്: മാവേലിക്കര കരിപ്പുഴ കടകമ്പള്ളിൽ പരേതനായ ഡോ. കെ.ജി. തിമൊത്തിയോസിന്റെ ഭാര്യ മറിയാമ്മ തിമൊത്തിയോസ് (88) ഡിട്രോയിറ്റിൽ അന്തരിച്ചു.
കുണ്ടറ മാറനാട് പുത്തൻപുരയിൽ കുടുംബാംഗമാണ്. പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ ഒമ്പത് വരെ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ നടക്കും.
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിലും തുടർന്ന് വൈറ്റ് ചാപ്പൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിലും നടക്കും.
മക്കൾ: ജീബി, ഡോ. സോണിയ മരുമക്കൾ: ലീന, ബിജു കൊച്ചുമക്കൾ: അലയന, എലൈജ, ജിയാന, നിഷ, മലിന സഹോദരങ്ങൾ: പരേതനായ മാത്യു പണിക്കർ (ബാബു), കോശി പണിക്കർ (സണ്ണി, കോട്ടയം), ജോൺ പണിക്കർ (രാജൻ, ഡിട്രോയിറ്റ്).
കൂടുതൽ വിവരങ്ങൾക്ക് റോജൻ പണിക്കർ 419-819-7562.
NRI
ഒലവക്കോട്/അബുദാബി: പുതുപ്പരിയാരം വാഴേമ്പുറം എഎം യുപി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പുതുപ്പരിയാരം മുളയ്ക്കൽ മാത്യു മാഷ് (78) അന്തരിച്ചു.
സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഒലവക്കോട് സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ (ധോണി) നടക്കും.
ഭാര്യ: ഏലിക്കുട്ടി (റിട്ട. ടീച്ചർ, വാഴേമ്പുറം സ്കൂൾ). മക്കൾ: ഷിൻസി (ദക്ഷിണാഫ്രിക്ക), ഷിൽബി (അബുദാബി), സ്മിത (പുതുപ്പരിയാരം).
മരുമക്കൾ: സജി വിലങ്ങപാറ (ദക്ഷിണാഫ്രിക്ക), സണ്ണി കണിചേരിൽ (അബുദാബി), അജി കാരുവേലിൽ (റെയിൽവേ പാലക്കാട്, കുറുപ്പുംതറ, കോട്ടയം).
Kerala
ചെറുപുഴ: നാടിനെയും മണ്ണിനെയും സ്നേഹിച്ച് അകാലത്തിൽ വിടപറഞ്ഞ ചെറുപുഴ പഞ്ചായത്തിലെ മാതൃകാ കർഷകൻ ഏലിയാസിന് നാട് തേങ്ങലോടെ വിടനൽകി.
ഇന്നലെ രാവിലെ വീട്ടിൽ നടന്ന സംസ്കാര ചടങ്ങുകൾക്ക് ഫാ. സാജു പൗലോസ് മലേരി, ഫാ. യോഹന്നാൻ, ഫാ. സ്കറിയാ പുത്തൻപുര, ഫാ. ക്ലിന്റോ മാത്യു, ഫാ. വർഗീസ് ഫീലിപ്പോസ് എന്നിവർ നേതൃത്വം നൽകി.
എംഎൽഎമാ രായ സജീവ് ജോസഫ് , ടി.ഐ. മധുസൂദനൻ, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു, യുഡിഎഫ് ഇരിക്കൂർ നിയോജകമണ്ഡലം ചെയർമാൻ തോമസ് വെക്കത്താനം, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ ഉൾപ്പെടെ നൂറുകണക്കിനാളു കൾ വീട്ടിലും പള്ളിയിലുമെത്തി ആദരാഞ്ജലി അർപ്പിച്ചു.
കടക്കെണികൊണ്ട് നിർവാഹമില്ലാതെ ജീവിതം അവസാനിപ്പിച്ച ചെറുപുഴ ഇടവരമ്പിലെ കർഷകൻ അമ്പാട്ട് ഏലിയാസിന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ് കവിയിൽ, കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ് വെളിയത്ത്, ചെറുപുഴ ഫൊറോനാ പ്രസിഡന്റ് സാജു മാത്യു എന്നിവരുടെ നേതൃത്വത്തിൽ കത്തോലിക്ക കോൺഗ്രസ് പ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ചു.
കേരള സമൂഹത്തിലെ അവഗണിക്കപ്പെട്ട കർഷകരുടെ ഗതികേടിന്റെ മുഖമാണ് ഏലിയാസിന്റെ ആത്മഹത്യ തെളിയിക്കുന്നതെന്ന് റവ.ഡോ. ഫിലിപ് കവിയിൽ പറഞ്ഞു. കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഭരണാധികാരികളും സബ്സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ യഥാസമയം ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണം.
സബ്സിഡിക്കുവേണ്ടി മാസങ്ങളോളം അപേക്ഷയുമായി കയറിയിറങ്ങാൻ ഇടയാക്കരുത്. ഏലിയാസിന്റെ മരണത്തിൽ കർഷകവിരുദ്ധരായ ഉദ്യോഗസ്ഥ പ്രഭുക്കളും അധികാരി വർഗവും ഉത്തരം പറഞ്ഞേ മതിയാവൂ എന്നും കത്തോലിക്ക കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
District News
മറ്റക്കുഴി: കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും നാടക കലാകാരനുമായിരുന്ന മറ്റക്കുഴി തച്ചൻകാട്ടിൽ ടി.വി.രാജു (രാജു മാഷ്-76) അന്തരിച്ചു. വെണ്ണിക്കുളത്തുള്ള സഹോദരന്റെ വസതിയിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം ഇന്ന് 12ന് തിരുവാണിയൂർ പൊതുശ്മശാനത്തിൽ.
അക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ കലാ സംഘടനയുടെ ചുമതലക്കാരനും നാടകം, കഥാപ്രസംഗം, വായ്പ്പാട്ട്, തെരുവ് നാടകം തുടങ്ങി വിവിധ കലാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. പാരലൽ കോളജ് അധ്യാപകനുമായിരുന്നു.
മുൻമന്ത്രിമാരായ ടി.കെ.രാമകൃഷ്ണൻ, വി. വിശ്വനാഥമേനോൻ, പ്രമുഖ നേതാക്കളായിരുന്ന എ.പി.വർക്കി, കുടിലിൽ ഭാസ്കരൻ എന്നിവരുടെ സമകാലികനായിരുന്നു. സഹോദരങ്ങൾ: പരേതനായ നാരായണൻ, മോനി, സുഗതൻ.
Kerala
പേരൂര്ക്കട: കേരള ഹൈക്കോടതി മുൻ ജഡ്ജി റിട്ട. ജസ്റ്റീസ് എ. ലക്ഷ്മിക്കുട്ടി (82) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്.
17 വര്ഷം അഭിഭാഷകയായിരുന്നു. ആലപ്പുഴ ജില്ലാ ജഡ്ജിയായിരിക്കെ കേരള ഹൈക്കോടതി ജഡ്ജിയായി. 2004ല് വിരമിച്ചു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം, മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് ചെയര്പേഴ്സണ്, റെഡ് ക്രോസ് കേരള റീജണ് ചെയര്പേഴ്സണ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Kerala
കോട്ടയം : ഭർത്താവ് മരിച്ചതിന്റെ തൊട്ടു പിന്നാലെ ഭാര്യയും മരണത്തിനു കീഴടങ്ങി. ചിങ്ങവനം പുതിയാപറമ്പിൽ കുരുവിള ജേക്കബും (74) ഭാര്യ ജാൻസിയുമാണ് (68) മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.
കുരുവിള ജേക്കബ് രാവിലെയും ജാൻസി ഉച്ചയ്ക്കുശേഷവുമാണ് മരിച്ചത്. സംസ്കാരം പിന്നീട് ചിങ്ങവനം സെന്റ് ജോൺസ് പുത്തൻപള്ളിയിൽ. മക്കൾ: ആൻസൻ കുരുവിള (മർച്ചന്റ് നേവി), ജിൻസൻ കുരുവിള (കാനഡ). മരുമക്കൾ: സീനാ പാലക്കുടിയിൽ, അക്സ മതുരംകോട്ട്.
NRI
കോട്ടയം: കുറിച്ചിത്താനം പടിഞ്ഞാറേകുറ്റ് എ.ടി. ഉലഹന്നാന്റെ ഭാര്യ മേരി ജോൺ പാലമറ്റം (88) അന്തരിച്ചു. മക്കൾ: ജൂലിയറ്റ് ജോൺ, അനിൽ ജോൺ. മരുമക്കൾ: ബിജു കുരികാട്ടുപാറ, റിയ അനിൽ (എല്ലാവരും യുഎസ്എ ).
സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച 12ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് രണ്ടിന് കുറിച്ചിത്താനം സെന്റ് തോമസ് കത്തോലിക്ക പള്ളിയിൽ വച്ച് നടക്കുന്നതാണ്.
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ (മാപ്പ്) സജീവ പ്രവർത്തകനും വിവിധ കമ്മിറ്റികൾ പ്രവർത്തിച്ച് മാപ്പിന്റെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച ബിജു കുരികാട്ടുപാറയുടെ ഭാര്യ മാതാവാണ് പരേത.
മാപ്പ് പ്രസിഡന്റ് ബെൻസൺ പണിക്കർ, സെക്രട്ടറി ലിജോ ജോർജ്, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ഭവനത്തിൽ എത്തി അനുശോചനമറിയിച്ചു.
Kerala
തിരുവനന്തപുരം: ആദ്യ ത്രി ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലെ കലാസംവിധായകൻ കെ. ശേഖർ (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം.
1982-ൽ ജിജോ പുന്നൂസ് സംവിധാനം ചെയ്ത പടയോട്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ജിജോ പുന്നൂസ് തന്നെ ഒരുക്കിയ മൈ ഡിയർ കുട്ടിച്ചാത്തൻ വഴിത്തിരവായി.
നോക്കാത്ത ദൂരത്ത് കണ്ണും നട്ട്, ചാണക്യന്, ഒന്നുമുതല് പൂജ്യംവരെ തുടങ്ങി നിരവധി ചിത്രങ്ങളില് അദ്ദേഹം പ്രവര്ത്തിച്ചിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച വൈകുന്നേരം തൈക്കാട് ശാന്തികവാടത്തില്.
NRI
ഡാളസ്: മുട്ടം ചാങ്ങോത്ത് വടക്കേതിൽ പരേതനായ സി.എം. ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ (ചിന്നമ്മ, 87) ഡാളസ് ടെക്സസിൽ അന്തരിച്ചു. പരേത തുമ്പമൺ പെരുംമ്പലത്ത് കിഴക്കതിൽ കുടുംബാംഗം.
മക്കൾ: സണ്ണി ചെറിയാൻ (തുമ്പമൺ), സോമി ലൂക്കോസ് (ഡാളസ്). മരുമക്കൾ: മിനി സണ്ണി (തുമ്പമൺ), യോഹന്നാൻ ലുക്കോസ് (ബേബിക്കുട്ടി, ഡാളസ്).
പൊതുദർശനം വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ ഒമ്പത് വരെ ഷാരോൺ ഫെലോഷിപ് ചർച്ചിൽ (940 Barnes Bridge Rd, Mesquite TX 75150).
സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഷാരോൺ ചർച്ചിൽ ആരംഭിച്ച് 12.30ന് ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം & മെമ്മോറിയൽ ഗാർഡനിൽ (500 US - 80, Sunnyvale TX 75182).
കൂടുതൽ വിവരങ്ങൾക്ക്: യോഹന്നാൻ ലുക്കോസ് - 214 755 1026, സാമുവൽ പനവേലി - 214 435 0124.